പത്തനംതിട്ട : സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ യുവജന കാര്യകായിക മന്ത്രാലയം നടത്തുന്ന ‘ക്ലീന്‍ ഇന്ത്യാ’ കാമ്പയിന് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി. പൊതു ജനങ്ങളുടെയും യുവജന ക്ലബുകളുടെയും വിവിധ വകുപ്പുകളുടേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ പ്ലാസ്റ്റിക്ക് നിര്‍മാര്‍ജനവും പൊതുശുചീകരണവുമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
നെഹ്‌റു യുവകേന്ദ്രയും പത്തനംതിട്ട നഗരസഭയും ജില്ലാ ഭരണകേന്ദ്രവും ശുചിത്വ മിഷനും കാതോലിക്കേറ്റ് കോളേജ് എന്‍എസ്എസ് യൂണിറ്റും ക്ലീന്‍ കേരളാ കമ്പനിയും സംയുക്തമായി പരിപാടിക്ക് തുടക്കമിട്ടത്. പത്തനംതിട്ട മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍ പരിപാടി ഉദ്്ഘാടനം ചെയ്തു. അസിസ്റ്റന്‍ഡ് കളക്ടര്‍ സന്ദീപ് കുമാര്‍ മുഖ്യപ്രഭാഷണവും ലോഗോ പ്രകാശനവും നടത്തി. നഗരസഭ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ് അധ്യക്ഷതവഹിച്ചു. പത്തനംതിട്ട നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫിസര്‍ പി.സന്ദീപ് കൃഷ്ണന്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ ബിനു ജോര്‍ജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ സുജിത എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി നെഹ്‌റു യുവ കേന്ദ്ര വോളണ്ടിയേഴ്‌സ്, കാതോലിക്കേറ്റ് കോളേജ് ചടട വോളണ്ടിയേഴ്‌സ്, ടീം വീ യുവ എന്നിവരുടെ പങ്കാളിത്തതോടെ റിങ് റോഡിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശുചീകരിച്ചു.
