കുടുംബശ്രീയുടെ സ്ത്രീ പദവി സ്വയം പഠന വിഭാഗം സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്കിന്റെ ആഭിമുഖ്യത്തിൽ “ആദരം – 2018″ എന്ന പേരിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയ മാതൃകാ ദമ്പതികളെ ആദരിച്ചു.262 ദമ്പതികൾ ആദരം ഏറ്റുവാങ്ങി.കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാട കർമ്മം നിർവ്വഹിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ബെന്നി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കവളങ്ങാട് കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ രശ്മി കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു.കുടുംബശ്രീ അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ രാഗേഷ് കെ ആർ ആമുഖാവതരണം നടത്തി.പ്രശസ്ത സിനിമ – സീരിയൽ താരം ഉണ്ണി എസ് നായർ മുഖ്യാതിഥി ആയിരുന്നു.സ്ത്രീകൾക്കും,കുട്ടികൾക്കും എതിരെ കുടുംബത്തിലും സമൂഹത്തിലും നടക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനും ഇടക്കാല താമസം,ഭക്ഷണം,വസ്ത്രം,സംയോജനത്തിലൂടെ നിയമ- വൈദ്യ സഹായം നൽകി അവരെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ട് 24 മണിക്കൂറും, 365 ദിവസവും കാക്കനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംവിധാനമാണ് സ്നേഹിത.സ്നേഹിതയിൽ റിപ്പോർട്ട് ചെയ്യുന്നതിൽ ബഹു ഭൂരിപക്ഷം കേസുകളും കുടുംബ പ്രശ്നങ്ങളാണ്.നാൾക്കുനാൾ വർദ്ധിച്ചു വരുന്ന കുടുംബ പ്രശ്നങ്ങളെ ലഘൂകരിക്കുന്നതിനുള്ള മാതൃകാപരമായ ഇടപെടലുകളായാണ് ബ്ലോക്ക് തലങ്ങളിൽ നടത്തുന്ന ആദരം – 2018 ലൂടെ ഉദ്ദേശിക്കുന്നത്.ഇതോടൊപ്പം സമൂഹത്തിൽ അവശത അനുഭവിക്കുന്ന വ്യക്തികൾക്ക് പിന്തുണ നൽകുന്നതിന് കവളങ്ങാട് ഗ്രാമപഞ്ചായത്ത് സിഡിഎസിന്റെ നേതൃത്വത്തിൽ നടത്തുന്ന ” തുണ” പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം കവളങ്ങാട് വൈസ് പ്രസിഡന്റ് ഉലഹന്നാൻ ജോസ് നിർവ്വഹിച്ചു.ജൈവിക പ്ലാന്റ് നഴ്സറി യുണീറ്റിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമ – സീരിയൽ താരം ഉണ്ണി എസ് നായർ നിർവ്വഹിച്ചു.കവളങ്ങാട് ജെൻഡർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ‘നളപാചകം’ കുക്കറി ഷോയുടെ സമ്മാനവിതരണം കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ബെന്നി നിർവ്വഹിച്ചു.വയോജനാവകാശ നിയമത്തെക്കുറിച്ച് സ്നേഹിത കൗൺസിലർ കവിത ഗോവിന്ദ് സംസാരിച്ചു.

കവളങ്ങാട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ സർവ്വ ശ്രീ ആൻസി ബിനോയ്‌,ഷിജി അലക്സ്, വർഗീസ് എബ്രഹാം, ജോഷി കുര്യാക്കോസ്, ജെസ്റ്റിൻ ജോസ്,ജാൻസി തോമസ്,ലിസ്സി ജോയ്,റീന എൽദോ,സൗമ്യ സനൽ കുമാർ,ജില്ലാ പ്രോഗ്രാം മാനേജർ(ജെൻഡർ) ഷൈൻ റ്റി മണി,കോതമംഗലം ബ്ലോക്കിലെ മെമ്പർ, സെക്രട്ടറിമാർ,സിഡിഎസ് ചെയർപേഴ്സൺമാർ,അക്കൗണ്ടന്റുമാർ,ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, കമ്യൂണിറ്റി കൗൺസിലർമാർ, സിഡിഎസ് ഭരണസമിതി അംഗങ്ങൾ തുടങ്ങി നാനൂറോളം പേർ പരിപാടിയിൽ സംബസിച്ചു.
1800 4255 5678 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ സ്നേഹിതയുടെ സേവനങ്ങൾ സൗജന്യമായി ലഭിക്കും.