തൃശൂര്‍: ചാവക്കാട് നഗരസഭയിലെ വിദ്യാലയങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തൃശൂർ ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും കേരള ശുചിത്വമിഷനും സംയുക്തമായി നടത്തുന്ന ‘കളിമുറ്റമൊരുക്കാം’ പരിപാടിയുടെ ഭാഗമായാണ് ശുചീകരണ പ്രവർത്തനങ്ങളുടെ പ്രഖ്യാപനം നടത്തിയത്. പരിപാടിയുടെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ ജില്ലയിലെ ആയിരത്തോളം വിദ്യാലയങ്ങൾ ശുചീകരിക്കുന്നുണ്ട്. ചാവക്കാട് നഗരസഭയിലെ ശുചീകരണ പ്രവർത്തനങ്ങളുടെ പ്രഖ്യാപനം മണത്തല ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ, കലാ-കായിക സ്ഥിരം സമിതി ചെയർപേഴ്സൺ പ്രസന്ന രണദിവെ, കൗൺസിലർമാരായ അക്ബർ കോനേത്ത്, ഫൈസൽ കാനാമ്പുള്ളി, ഉമ്മു ഹുസൈൻ, പ്രിൻസിപ്പാൾ മറിയക്കുട്ടി, ഹെഡ് മാസ്റ്റർ നാരായണൻ, ബ്ലോക്ക് പ്രൊജെക്ട് ഓഫീസർ ഷൈജു, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ദിലീപ്, പി.ടി.എ പ്രസിഡന്റ് ഹസീന, നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി ബി സോനേഷ് തുടങ്ങിയവർ പങ്കെടുത്തു.
