കൊല്ലം :കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ചിതറ ഗ്രാമപഞ്ചായത്തില്‍ വിവരശേഖരണ സര്‍വേ നടത്താന്‍ തീരുമാനമായി. ഈ മാസം നാലോടുകൂടി പൂര്‍ത്തീകരിക്കും. ആശാവര്‍ക്കര്‍മാരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും അങ്കണവാടി ജീവനക്കാരുടെയും സഹകരണത്തോടെയാണ ്സര്‍വേ നടത്തുക. വാര്‍ഡ് അടിസ്ഥാനത്തില്‍ ഓരോ വീടുകളിലെയും ആളുകളുടെ വാക്‌സിനേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കും. ഒരു ഡോസ് മാത്രം എടുത്തവര്‍, വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍, വാക്‌സിന്‍ എടുക്കാത്തവര്‍ എന്നിങ്ങനെയാണ് വിവരങ്ങള്‍ ശേഖരിക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഈ മാസം 15 ഓടുകൂടി സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിക്കുകയാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് പ്രസിഡന്റ് എം. എസ് മുരളി പറഞ്ഞു.
വെളിയം ഗ്രാമപഞ്ചായത്തിലെ വാപ്പാല കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഗാ വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചു. പഞ്ചായത്ത് പരിധിയില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്ത 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായാണ് വാക്സിനേഷന്‍ സൗകര്യം ഒരുക്കിയത്. ഒന്നാം ഡോസ് വാക്‌സിനേഷന്‍ 99 ശതമാനം പൂര്‍ത്തിയായി. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ ടീമിന്റെ നേതൃത്വത്തില്‍ ആര്‍. ടി.പി.സി.ആര്‍ പരിശോധനയും വ്യാപിപ്പിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സമ്പൂര്‍ണ വാക്സിനേഷന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ബിനോജ് പറഞ്ഞു.
