പാലക്കാട്: ‘ആസാദി കാ അമൃത് മഹോല്‍സവ്’ ക്ലീന്‍ ഇന്ത്യ കാമ്പയിനിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലെ ശുചീകരണ വിഭാഗം ജീവനക്കാര്‍ക്ക് ശുചിത്വ – ആരോഗ്യ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബോധവത്ക്കരണ ക്ലാസ് നെഹ്‌റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ എം.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ജി അഭിജിത്ത് അധ്യക്ഷനായി. റിട്ട.ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ദണ്ഡപാണി, ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ എ.മോഹന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ശെല്‍വരാജ്, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ എ.ഷരീഫ് സംസാരിച്ചു.