എറണാകുളം: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ കര്‍ഷകര്‍ എക്കോ ഷോപ്പുകള്‍, ഗ്രാമീണ വിപണികള്‍, ജില്ലാ സംഭരണ കേന്ദ്രങ്ങള്‍ മറ്റ് വിപണികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കര്‍ഷകര്‍ക്ക് കാര്‍ഷിക സംരംഭങ്ങള്‍ ആദായകരമാക്കുന്നതിന്റെ ഭാഗമായി ‘കര്‍ഷക മിത്ര’ കളെ സ്വയം തൊഴില്‍ വ്യവസ്ഥയില്‍ തിരഞ്ഞെടുക്കുന്നു. 2022 മാര്‍ച്ച് 31 വരെ ആയിരിക്കും കര്‍ഷക മിത്രയുടെ പ്രവര്‍ത്തന കാലയളവ്. അപേക്ഷിക്കുന്ന ബ്ലോക്കുകളില്‍ സ്ഥിര താമസം കര്‍ഷകര്‍/കര്‍ഷകരുടെ മക്കള്‍ (കൃഷിയില്‍ താല്പര്യം ഉളളവര്‍) എന്നിവര്‍ക്കായിരിക്കും അപേക്ഷിക്കാനുളള അവസരം. കര്‍ഷക മിത്രയായി തെരഞ്ഞെടുക്കപ്പെടുവാന്‍ താല്പര്യം ഉളള പ്ലസ് ടു/വി.എച്ച്.എസ്.ഇ അടിസ്ഥാന യോഗ്യതയുളള 18-നും 40 നും ഇടയില്‍ പ്രായമുളളതുമായ വ്യക്തികള്‍ അതത് ബ്ലോക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന പഞ്ചായത്ത് തല കൃഷി ഓഫീസുകള്‍ മുഖേന 2021 ഒക്‌ടോബര്‍ എട്ടിന് മുമ്പായി നിശ്ചിത മാതൃകയിലുളള അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഡാറ്റാ എന്‍ട്രി, എം.എസ് ഓഫീസ്, സ്‌പ്രെഡ്ഷീറ്റ് എന്നിവ കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ധ്യം, ടു വീലര്‍/ഫോര്‍ വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ്, സ്വന്തമായി ആന്‍ഡ്രോയിഡ് മൊബൈല്‍ എന്നിവ കര്‍ഷക മിത്രയായി തെരഞ്ഞെടുക്കുന്നതിന് അവശ്യ യോഗ്യതകളാണ്. പ്രതിമാസ ഇന്‍സെന്റീവ് 5000 രൂപ പ്രവര്‍ത്തനത്തിന് ആനുപാതികമായി മറ്റ് പ്രോത്സാഹനങ്ങളും) കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിന്റെ മാതൃകയ്ക്കും ബന്ധപ്പെട്ട ബ്ലോക്ക്തല കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസുമായോ ബ്ലോക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന ഗ്രാമ പഞ്ചായത്തുതല കൃഷി ഓഫീസുമായോ ബന്ധപ്പെടുക.