കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള നാളെ 11-07-2018 ബുധനാഴ്ച്ച അവധി നല്‍കി. അംഗന്‍വാടി മുതല്‍ ഹയര്‍ സെക്കണ്ടറി വരെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐ.സി.എസ്.ഇ, ഐ.എസ്.ഇ സ്കൂളുകള്‍ക്കും കേന്ദ്രീയവിദ്യാലയങ്ങള്‍ക്കും കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. സര്‍വകലാശാല പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. ഇവ നിശ്ചയിച്ചത് പ്രകാരം നടക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി