ഗാന്ധിയൻ മൂല്യങ്ങൾ എല്ലാ കാലവും പ്രാധാന്യമുള്ളതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ്, ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ, തിരുവാങ്കുളം മഹാത്മ, റോട്ടറി കമ്മ്യൂണിറ്റി കോർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാർഷികാഘോഷ പരിപാടിയായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദേശീയ യൂത്ത് ഐക്കൺ അവാർഡ് ജേതാവ് അഞ്ജൻ സതീഷ് നടത്തുന്ന 75 സ്വാതന്ത്ര്യസമരസേനാനികളുടെ രേഖാചിത്ര രചനയുടെ ഉദ്ഘാടനവും നിർവഹിച്ചു. അക്കാദമിക മികവ് നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. ഗാന്ധിജയന്തി വാരാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ സാഹിത്യ മത്സരങ്ങളുടെ സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർവ്വഹിച്ചു.
കൊച്ചിൻ സൗത്ത് റോട്ടറി പ്രസിഡൻറ് ഹരികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ രമാ സന്തോഷ് മുഖ്യാതിഥിയായിരുന്നു. നഗരസഭാംഗം കെ.വി.സാജു, ജില്ലാപഞ്ചായത്തംഗം കെ.വി.അനിത, ഫീൽഡ് എക്സിബിഷൻ ഓഫീസർ എൽ.സി.പൊന്നുമോൻ, ഐ.എം.ജി ഫാക്കൽറ്റി പി.പി അജിമോൻ, കൊച്ചിൻ സൗത്ത് റോട്ടറി സെക്രട്ടറി ജോളി ജോൺ, കോ-ഓഡിനേറ്റർ എം.രഞ്ജിത്ത് കുമാർ, എം.ആർ.അമൽ, ആർ.സി.സി പ്രസിഡൻറ് ആർ കൃഷ്ണാനന്ദ് എന്നിവർ പങ്കെടുത്തു.