ഗാന്ധിജി ജയന്തി ദിനം കട്ടപ്പന നഗരസഭയില്‍ ആചരിച്ചു. ചെയര്‍ബേഴ്സണ്‍ ബീനാ ജോബി ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് പൊതുജന പങ്കാളിത്തത്തോടെ വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. നഗരസഭ ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഏലിയാമ്മ കുര്യാക്കോസ് അദ്ധ്യക്ഷയായിരുന്നു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിബി പാറപ്പായില്‍ സ്വാഗതം പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്സണ്‍ ബീനാ ജോബി യോഗം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ബ്രാന്‍ഡ് അംബാസിഡറായ ചലച്ചിത്ര സംവിധായകന്‍
ശ്രീനന്ദന്‍ മേനോനെ ആദരിച്ചു. അജൈവ പാഴ്വസ്തുക്കളില്‍നിന്നും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ച് ‘ആസാദീ ക അമൃത് മഹോത്സവ്’ ന്റെ ഭാഗമായി പ്രദര്‍ശനം നടത്തിയ വ്യക്തിക്കളെ ഉപഹാരം നല്‍കി ആദരിച്ചു. ഹരിതകര്‍മ്മ സേന കണ്‍സോര്‍ഷ്യം സെക്രട്ടറി സുനില വിജയന്‍ നന്ദി പറഞ്ഞു.