പാലക്കാട്: മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള മലമ്പുഴ മേഖല കോഴിവളർത്തൽ കേന്ദ്രത്തിൽ തീറ്റപ്പുൽത്തണ്ടും തീറ്റപ്പുല്ലും ലഭ്യമാണ്. തീറ്റപ്പുൽത്തണ്ട് ഒന്നിന് ഒരു രൂപയും തീറ്റപ്പുല്ല് കിലോയ്ക്ക് മൂന്ന് രൂപയുമാണ് വില. ആവശ്യമുള്ളവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും എ.ടി.എം കാർഡ് എന്നിവ സഹിതം ഓഫീസ് പ്രവൃത്തി സമയങ്ങളിൽ എത്തണമെന്ന് അസി. ഡയറക്ടർ അറിയിച്ചു. ഫോൺ: 8590663540, 9526126636.