കോവിഡാനന്തര ആഗോള തൊഴിൽ സാധ്യതകൾ അടുത്തറിയാൻ അന്താരാഷ്ട്ര കോൺഫറൻസ്
കോവിഡാനന്തരം ആഗോള തൊഴിൽ മേഖലയിലുണ്ടായ മാറ്റങ്ങളും സാധ്യതകളും കേരളത്തിലെ വിദഗ്ദ്ധമേഖലയിലെ തൊഴിലന്വേഷകരിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഓവർസീസ് എംപ്ലോയേഴ്‌സ് കോൺഫറൻസ് ഒക്ടോബർ 12ന് നടക്കും. നോർക്ക വകുപ്പ്് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ അന്താരാഷ്ട്ര തലത്തിലെ തൊഴിൽദാതാക്കൾ, പ്രമുഖ റിക്രൂട്ടിംഗ് ഏജൻസികൾ, നയതന്ത്ര വിദഗ്ധർ, വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥർ, അംബാസിഡർമാർ, എംബസികളിലെ മുതിർന്ന ഉദ്യോഗസ്ഥർ, നയരൂപീകരണ വിദഗ്ദ്ധർ, വിദ്യാഭ്യാസ വിചക്ഷണർ, മുതിർന്ന സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ അണിനിരക്കും.
ഓൺലൈനായും തിരുവനന്തപുരത്ത് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലുമായാണ് കോൺഫറൻസ് നടക്കുക. 12ന് രാവിലെ 11.30നു മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. തൊഴിൽ മേഖലയുടെ ഭാവിയും നവനൈപുണ്യവികസനവും, തൊഴിൽ കുടിയേറ്റം- ഉയരുന്ന പുതിയ വിപണികൾ, പുതിയ മാർക്കറ്റുകൾ: ജപ്പാനും ജർമനിയും തുടങ്ങിയ സെഷനുകളാണ് സമ്മേളനത്തിലുള്ളത്. ഓപ്പൺ ഹൗസ്, ചോദ്യോത്തര സെഷൻ, ഉദ്ഘാട-സമാപന സെഷനുകളും നടക്കും.
തൊഴിൽ തേടി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് പരമാവധി സൗകര്യം ഒരുക്കുന്നതിനും അവർ നേരിടുന്ന പ്രശ്നങ്ങളെയും പരിഹാര മാർഗങ്ങളെയും കുറിച്ച് ബോധവത്കരിക്കുന്നതും ഉദ്ദേശിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കോവിഡാനന്തര തൊഴിൽ സാധ്യതകളെ വിശകലനം ചെയ്ത് സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ശ്രദ്ധേയ ചുവടുവയ്പ്പായിരിക്കും ഓവർസീസ് എംപ്ലോയേഴ്‌സ് കോൺഫറൻസ്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) പങ്കാളിത്തത്തോടെയാണ് കോൺഫറൻസ് നടത്തുന്നത്.
ശങ്കരനാരായണൻ തമ്പി ഹാളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ക്ഷണിക്കപ്പെട്ടവർക്കാണ് പ്രവേശനം. ഓൺലൈൻ സമ്മേളനത്തിൽ പങ്കെടുക്കാൻ https://registrations.ficci.