തൃശ്ശൂർ: ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ന്യൂമോകോക്കൽ കോൺജൂഗേറ്റ് വാക്സിൻ വിതരണം ആരംഭിച്ചു.
ചേലക്കര ഗ്രാമപഞ്ചായത്തിലെ
തോന്നൂർക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന വാക്സിൻ വിതരണം ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ പദ്മജ ഉദ്‌ഘാടനം ചെയ്തു. കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ വാക്സിനേഷനെയും അതിന്റെ പ്രാധാന്യത്തെയും കുറിച്ച് സംസാരിച്ചു.

വൈസ് പ്രസിഡന്റ് ഷെലീൽ അധ്യക്ഷത വഹിച്ച യോഗത്തിൽ  ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ചെയർമാൻ ജാനകി, സ്ഥിരം സമിതി അംഗങ്ങളായ ശ്രീവിദ്യ, എല്ലിശേരി വിശ്വനാഥൻ, വാർഡ് മെമ്പർമാരായ ശശിധരൻ, സുജാത അജയൻ, പി എച്ച് എൻ ഇൻ ചാർജ് പി വി സജിത എന്നിവർ പങ്കെടുത്തു.

കുന്നംകുളം താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയറില്‍ നടന്ന വാക്‌സിന്‍ വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി. സോമശേഖരന്‍ അധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട് ഡോ. എ വി മണികണ്ഠന്‍, വാര്‍ഡ് കൗണ്‍സിലര്‍ ലബീബ് ഹസന്‍, ഡോ. ഫഹദ്, ആശുപത്രി നഴ്‌സ് ഷീല എന്നിവര്‍ സംസാരിച്ചു.

ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 12 മണി വരെ താലൂക്ക് ആശുപത്രിയില്‍ വാക്‌സിനേഷന്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വിദഗ്ധ പരിശീലനത്തിന് ശേഷമാണ് വാക്സിനേഷന്‍ നൽകൽ ആരംഭിച്ചത്.