കൊല്ലം: ജില്ലയില്‍ ഇന്ന് 869 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 78 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 858 പേര്‍ക്കും പത്തു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പറേഷനില്‍ 137 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പുനലൂർ-23, കരുനാഗപ്പള്ളി -15, കൊട്ടാരക്കര-14, പരവൂർ-5
എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ വെളിനല്ലൂർ -35, അഞ്ചൽ ഏരൂർ എന്നിവിടങ്ങളിൽ -33 വീതവും തൃക്കോവിൽവട്ടം- 29, ഇടമുളയ്ക്കൽ ശാസ്താംകോട്ട പ്രദേശങ്ങളിൽ 21 വീതവും മയ്യനാട് -19 , വെളിയം- 18, പോരുവഴി -16, കരീപ്ര, കല്ലുവാതുക്കൽ, ചാത്തന്നൂർ, പെരിനാട്, വിളക്കുടി ഭാഗങ്ങളിൽ 15 വീതവും കടയ്ക്കൽ, പത്തനാപുരം എന്നിവിടങ്ങളിൽ 14 വീതവും അലയമൺ, തെന്മല, മൈലം, വെട്ടിക്കവലപ്രദേശങ്ങളിൽ 12 വീതവും ചടയമംഗലം, നെടുമ്പന ഭാഗങ്ങളിൽ 11 വീതവും ചിറക്കര, തൊടിയൂർ, പവിത്രേശ്വരം പ്രദേശങ്ങളിൽ പത്തു വീതവും ഇട്ടിവ, കുന്നത്തൂർ, കുമ്മിൾ , കുളക്കട, തഴവ എന്നിവിടങ്ങളിൽ ഒൻപത് വീതവും ഇളമ്പ ള്ളൂർ, ഓച്ചിറ, കുലശേഖരപുരം, ചവറ, തലവൂർ, പട്ടാഴി വടക്കേക്കര, പിറവന്തൂർ, ശൂരനാട് വടക്ക് പ്രദേശങ്ങളിൽ എട്ട് വീതവും ഉമ്മന്നൂർ, കുളത്തൂപ്പുഴ, തേവലക്കര, പട്ടാഴി, പന്മന, പൂതക്കുളം, പൂയപ്പള്ളി ഭാഗങ്ങളിൽ ഏഴ് വീതവും ആദിച്ചനല്ലൂർ, ഇളമാട്, കിഴക്കേകല്ലട, കുണ്ടറ, കൊറ്റങ്കര, ചിതറ, തൃക്കരുവ, മൈനാഗപ്പള്ളി, പടിഞ്ഞാറേകല്ലട, ശൂരനാട് തെക്ക് എന്നിവിടങ്ങളിൽ ആറ് വീതവും കരവാളൂർ, മേലിലപ്രദേശങ്ങളിൽ അഞ്ച് വീതവും നിലമേൽ, പേരയം ഭാഗങ്ങളിൽ നാല് വീതവും ആര്യങ്കാവ്, എഴുകോൺ എന്നിവിടങ്ങളിൽ മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റ് ഇടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതർ.