കാസര്‍കോട് കൃഷി ഭവന്റെ നേതൃത്വത്തില്‍ കാസര്‍കോട് ഗവ. ഐ.ടി.ഐയില്‍ നടപ്പിലാക്കുന്ന പച്ചക്കറി തോട്ടം പദ്ധതി നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനിര്‍ പച്ചക്കറി നട്ട് ഉദ്ഘാടനം ചെയ്തു. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ ഷാജന്‍ അധ്യക്ഷനായി.

പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. വീണാറാണി, ഡെപ്യുട്ടി ഡയറക്ടര്‍ മഞ്ജുള, നഗരസഭാ സെക്രട്ടറി ബിജു, അസിസ്റ്റന്റ് കൃഷി ഓഫിസര്‍ സി.എച്ച് രാജീവന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ മുരളിധരന്‍ സ്വാഗതവും നാഷണല്‍ സര്‍വ്വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍ സി. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.