കാസര്‍കോട് നഗരസഭയില്‍ തരിശായി കിടന്ന 10 ഹെക്ടര്‍ വയല്‍ നഗരസഭയുടെ സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ചെയ്യുന്നതിന്റെ വിത്തിടില്‍ നഗരസഭ അധ്യക്ഷന്‍ അഡ്വ. വി.എം മുനീര്‍ നിര്‍വ്വഹിച്ചു. 25 വര്‍ഷത്തോളമായി തരിശായി കിടന്ന വയലിലാണ് വിത്തിറക്കിയത്. അട്ക്കത്ത്ബയല്‍ പാട ശേഖരവും കൊറക്കോട് പാടശേഖരവുമാണ് നഗരസഭയുടെയും കൃഷിഭവന്റെയും പ്രത്യേക താല്‍പര്യത്തില്‍ തളിരിടുക.

പത്തോളം യുവാക്കളാണ് കൃഷി ചെയ്യാനായി സന്നദ്ധത അറിയിച്ചതെന്ന് കൃഷി ഓഫീസര്‍ മുരളീധരന്‍ പറഞ്ഞു. വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ് അദ്ധ്യക്ഷയായി.
മുതിര്‍ന്ന കര്‍ഷകനായ എന്‍.ബി. പത്മനാഭനെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. വീണാറാണി ആദരിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍മാരായ സുനിത ജോസഫ്, മഞ്ജുള എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. കൃഷി ഓഫീസര്‍ കെ. മുളീധരന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, മുനിസിപ്പല്‍ സെക്രട്ടറി ബിജു, പ്രശാന്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.