കൊച്ചി: ഹരിത കേരള മിഷന്റെ ഭാഗമായി മാലിന്യമുക്ത കേരളത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനു വേണ്ടി മലിനീകരണ നിയന്ത്രണ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഏകദിന ശില്‍പ്പശാല  ജൂലൈ 12ന്  രാവിലെ പത്തു മുതല്‍ കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഈ രംഗത്ത് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.