കൊച്ചി: കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഇന്ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 11മണിക്ക് കാലടിയിലെ മിനി സിവില്‍ സ്റ്റേഷനില്‍ കൃഷിഭവന്റെ ഉദ്ഘാടനം, ഉച്ചയ്ക്ക് രണ്ടിന് കോതമംഗലം കാളവയല്‍ ഗ്രീന്‍ സിറ്റിയില്‍ ബ്ലോക്ക്തല ഫെഡറേറ്റഡ് മാര്‍ക്കറ്റിന്റെ ഉദ്ഘാടനം, അവാര്‍ഡ്ദാനം എന്നിവ മന്ത്രി നിര്‍വഹിക്കും.
