കോവിഡ് ധനസഹായത്തിന് കഴിഞ്ഞ വര്‍ഷം അപേക്ഷിച്ചിട്ട് ധനസഹായം ലഭിക്കാത്ത കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ ഒക്ടോബര്‍ 20 നകം ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കണം. www.kmtboard.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. ക്ഷേമനിധിയില്‍ നിന്ന് ആദ്യ ഗഡു ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്:0495 2966577