കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീക്ക് കീഴിലെ ഓക്‌സിലറി ഗ്രൂപ്പ് രൂപീകരണവുമായി ബന്ധപ്പെട്ട് സി.ഡി.എസ് പ്രതിനിധികള്‍ക്കായുള്ള ഏകദിന ശില്‍പശാല കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എം.സി ഹരിദാസ് വിഷയാവതരണം നടത്തി.

കുടുംബശ്രീ സംസ്ഥാന മിഷന്‍ സംഘടിപ്പിച്ച ബാലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികള്‍ക്ക് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ കെ വി സുജാത കുട്ടികള്‍ക്കുള്ള ഉപഹാര വിതരണം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ അധ്യക്ഷനായി. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി
ശോഭ, രേഷ്മ ഡി.പി.എം, എ.ഡി.എം.സി ഇക്ബാല്‍ എന്നിവര്‍ സംസാരിച്ചു.