സ്വന്തം കഴിവുകളില്‍ വിശ്വാസമര്‍പ്പിച്ചു മുന്നോട്ടുപോയാല്‍ പെണ്‍കുട്ടികള്‍ക്ക് ഏത് ഉയരവും കീഴടക്കാമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ആസാദി കാ അമൃത് മഹോത്സവ്, പാന്‍- ഇന്ത്യ ബോധവല്‍ക്കരണ ക്യാമ്പയിന്‍ എന്നിവയുടെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ബാലിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. എല്‍. എല്‍. ബി. ബിരുദ റാങ്ക് ജേതാക്കളെ കലക്ടര്‍ ആദരിച്ചു. ഹ്രസ്വ ചിത്ര പ്രദര്‍ശനവും നടത്തി.

‘പ്രീ -മറിറ്റല്‍ കൗണ്‍സിലിംഗ് – മെഡിക്കല്‍ ആസ്‌പെക്ട്‌സ്’ വിഷയത്തില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ. എന്‍. ആര്‍ റീന ക്ലാസ്സ് നയിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സി. ആര്‍. ബിജുകുമാര്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത, കൊല്ലം ബാര്‍ അസോസിയേഷന്‍ അംഗങ്ങളായ വിനോദ് മാത്യു വില്‍സണ്‍, ആര്‍. ഗീത , ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ ആര്‍. എസ് ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു.