റീജിയണൽ കാൻസർ സെന്റർ, തിരുവനന്തപുരം ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 30ന് വൈകിട്ട് 5 വരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും. നവംബർ 6ന് വൈകിട്ട് 4ന് മുൻപ് അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാലിൽ അഡിഷണൽ ഡയറക്ടർ അക്കാഡമിക്കിന് ലഭിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.rcctvm.gov.in എന്ന ആർ.സി.സിയുടെ വെബ് സൈറ്റ് സന്ദർശിക്കുക.