പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ട്രേഡ്‌സ്മാന്‍ ഇന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിന്റെ അഭിമുഖം ഒക്ടോബര്‍ 20 രാവിലെ 10ന് കോളേജില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസയോഗ്യതയുടെയും അക്കാദമിക് പരിചയത്തിന്റെയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം. ഇലക്ട്രിക്കല്‍ വിഷയത്തിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/ഐ. റ്റി. ഐ./ തത്തുല്യമാണ് ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കുള്ള അടിസ്ഥാനയോഗ്യത. അഭിമുഖത്തിന് എത്തുന്നവര്‍ പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും കരുതണം. വിശദവിവരങ്ങള്‍ 04752228683 നമ്പരില്‍ ലഭിക്കും.