‘മീറ്റ് ദി മിനിസ്റ്റര്‘ പരിപാടിയുടെ തുടര്ച്ചയായി വ്യവസായ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിന്റെ നേതൃത്വത്തില് നാളെ (ഒക്ടോബര് 13) രാവിലെ 9.30 ന് കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് രണ്ടാംഘട്ട കൂടിക്കാഴ്ച നടക്കും. ജില്ലാ കലക്ടര് മൃണ്മയി ജോഷി, വ്യവസായ വാണിജ്യ വകുപ്പ് അഡീഷണല് ഡയറക്ടര് സി.എസ് സിമി, ഹൈ കോടതിയിലെ സ്പെഷ്യല് ഗവ. പ്ലീഡര് പി. സന്തോഷ്‌കുമാര്, ബാങ്ക് പ്രതിനിധികള്, സംരംഭകര് എന്നിവര് പങ്കെടുക്കും.