ജില്ലാ നിയമസേവന അതോറിറ്റി വിദ്യാർഥികൾക്കായി സൈബർ നിയമ ബോധവത്കരണവും കരിയർ ഗൈഡൻസും നൽകുന്നു. ആസാദ് കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് പരിപാടി. ഒക്ടോബർ 16 രാവിലെ 10ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഹൈക്കോടതി ജഡ്ജിയും കേരള നിയമസേവന അതോറിറ്റി എക്സിക്യുട്ടീവ് ചെയർമാനുമായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.