ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ നദീതട സംരക്ഷണവും ജൈവവൈവിധ്യവും എന്ന വിഷയത്തിൽ ഏകദിന സെമിനാർ ഒക്ടോബർ 16ന് നടക്കും. രാവിലെ 11 ന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടക്കുന്ന സെമിനാറിൽ മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പങ്കെടുക്കും.

ജില്ലയിലെ പരിസ്ഥിതി ജൈവവൈവിധ്യ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും പങ്കെടുക്കാം. താൽപര്യമുള്ള വ്യക്തികൾ, പ്രതിനിധികൾ എന്നിവർ 7907633255 എന്ന വാട്ട്സാപ്പ് നമ്പറിലോ kdpksd@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ഒക്ടോബർ 13 ന് ഉച്ചക്ക് രണ്ടിനകം അറിയിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അറിയിച്ചു.