958 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 13) 530 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 351 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 171 പേർ, 5 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 3 പേർ എന്നിവർ ഉൾപ്പെടും. 958 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 4927 പരിശോധന നടത്തിയതിലാണ് 530 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 10.75 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 76 പേർ

പട്ടിത്തറ സ്വദേശികൾ 21 പേർ

പിരായിരി സ്വദേശികൾ 17 പേർ

കരിമ്പ സ്വദേശികൾ 16 പേർ

നാഗലശ്ശേരി, ഒറ്റപ്പാലം സ്വദേശികൾ 14 പേർ വീതം

തിരുമിറ്റക്കോട് സ്വദേശികൾ 13 പേർ

അഗളി, ആലത്തൂർ, ചെറുപ്പുളശ്ശേരി, നെന്മാറ, വാണിയംകുളം സ്വദേശികൾ 12 പേർ വീതം

പൂക്കോട്ടുകാവ് സ്വദേശികൾ 11 പേർ

അകത്തേത്തറ, കൊടുമ്പ്, മാത്തൂർ സ്വദേശികൾ, പുതുപ്പരിയാരം, തൃത്താല സ്വദേശികൾ 9 പേർ വീതം

അമ്പലപ്പാറ, കാഞ്ഞിരപ്പുഴ, കൊപ്പം, മുണ്ടൂർ സ്വദേശികൾ 8 പേർ വീതം

ചിറ്റൂർ-തത്തമംഗലം, എലപ്പുള്ളി, കിഴക്കഞ്ചേരി, കുഴൽമന്ദം,
ലക്കിടി-പേരൂർ, പല്ലശ്ശന, പുതുശ്ശേരി, തെങ്കർര സ്വദേശികൾ 7 പേർ വീതം

മണ്ണാർക്കാട്, ചാലിശ്ശേരി, നെല്ലായ, ഓങ്ങല്ലൂർ, വടകരപ്പതി, വടക്കഞ്ചേരി സ്വദേശികൾ 6 പേർ വീതം

കാവശ്ശേരി, കുമരംപുത്തൂർ, തിരുവേഗപ്പുറ സ്വദേശികൾ 5 പേർ വീതം

ആനക്കര, അയിലൂർ, എരിമയൂർ, ഷൊർണൂർ, വണ്ടാഴി സ്വദേശികൾ 4 പേർ വീതം

അനങ്ങനടി, കടമ്പഴിപ്പുറം, കണ്ണമ്പ്ര, കപ്പൂർ, കൊല്ലങ്കോട്, കോങ്ങാട്, കോട്ടായി, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ, മണ്ണൂർ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരിങ്ങോട്ടുകുറിശ്ശി, ഷോളയൂർ, ശ്രീകൃഷ്ണപുരം, തച്ചമ്പാറ, വടവന്നൂർ, വിളയൂർ സ്വദേശികൾ 3 പേർ വീതം

അലനല്ലൂർ, എലവഞ്ചേരി, മരുതറോഡ്, മേലാർകോട്, പറളി, പരുതൂർ, പട്ടാമ്പി, പെരുവെമ്പ്, പുതൂർ, തച്ചനാട്ടുകര, തൃക്കടീരി സ്വദേശികൾ 2 പേർ വീതം

ചളവറ, കണ്ണാടി, കുലുക്കല്ലൂർ, കുത്തന്നൂർ, മങ്കര, പുതുക്കോട്, തേങ്കുറിശ്ശി, വെള്ളിനേഴി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 6210 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 7 പേർ വയനാട് ജില്ലയിലും 12 പേർ ആലപ്പുഴ ജില്ലയിലും 15 പേർ വീതം എറണാകുളം, ഇടുക്കി ജില്ലകളിലും17 പേർ കൊല്ലം ജില്ലയിലും 18 പേർ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 22 പേർ വീതം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും 80 പേർ കോഴിക്കോട് ജില്ലയിലും 93 പേർ തൃശ്ശൂർ ജില്ലയിലും 228 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.