തൊഴില്‍രഹിത വേതനം
പനമരം: ഗ്രാമപ്പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം 13 വരെ വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ ആവശ്യമായ രേഖകളുമായി നേരിട്ടെത്തി വേതനം കൈപ്പറ്റണമെന്നു സെക്രട്ടറി അറിയിച്ചു.

കര്‍ഷക പെന്‍ഷന്‍: രേഖകള്‍ നല്‍കണം
പനമരം: പനമരം കൃഷിഭവനു കീഴില്‍ കര്‍ഷക ക്ഷേമപെന്‍ഷന്‍ പദ്ധതിയില്‍ പെന്‍ഷന്‍ ലഭിക്കുന്ന കര്‍ഷകര്‍ വരുമാന സര്‍ട്ടിഫിക്കറ്റും സഹകരണ ബാങ്കുകള്‍ മുഖേന പെന്‍ഷന്‍ ലഭിക്കുന്ന കര്‍ഷകര്‍ ദേശസാത്കൃത ബാങ്ക് പാസ്ബുക്കിന്റെ കോപ്പിയും 15നു മുമ്പായി പനമരം കൃഷിഭവനില്‍ നല്‍കണമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.