752 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 14) 455 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 299 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 150 പേർ, 5 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും. 752 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 4319 പരിശോധന നടത്തിയതിലാണ് 455 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 10.53 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 60 പേർ

തിരുമിറ്റക്കോട് സ്വദേശികൾ 24 പേർ

തേങ്കുറിശ്ശി സ്വദേശികൾ 20 പേർ

പുതുപ്പരിയാരം, ഒറ്റപ്പാലം സ്വദേശികൾ 15 പേർ വീതം

കണ്ണമ്പ്ര സ്വദേശികൾ 14 പേർ

ചിറ്റൂർ- തത്തമംഗലം, ചളവറ സ്വദേശികൾ 13 പേർ വീതം.

വടക്കഞ്ചേരി സ്വദേശികൾ 12 പേർ

പെരുവെമ്പ്, നല്ലേപ്പിള്ളി സ്വദേശികൾ 11 പേർ വീതം

വാണിയംകുളം, ഓങ്ങല്ലൂർ സ്വദേശികൾ 10 പേർ വീതം

അമ്പലപ്പാറ സ്വദേശികൾ 9 പേർ

തൃത്താല, കുഴൽമന്ദം സ്വദേശികൾ 8 പേർ വീതം

പുതുശ്ശേരി, പറളി, ആലത്തൂർ, അകത്തേത്തറ സ്വദേശികൾ 7 പേർ വീതം

ചാലിശ്ശേരി, മാത്തൂർ, പിരായിരി, തരൂർ സ്വദേശികൾ 6 പേർ വീതം

ശ്രീകൃഷ്ണപുരം, ഷൊർണൂർ, പട്ടാമ്പി, നെല്ലായ, മരുതറോഡ്, മലമ്പുഴ, കൊല്ലങ്കോട്, കണ്ണാടി, എരിമയൂർ, അലനല്ലൂർ സ്വദേശികൾ 5 പേർ വീതം

പുതുക്കോട്, പട്ടഞ്ചേരി, മേലാർകോട്, മണ്ണൂർ, മങ്കര, കോട്ടായി, കൊപ്പം, കൊടുമ്പ്, കാവശ്ശേരി, ആനക്കര സ്വദേശികൾ 4 പേർ വീതം

വണ്ടാഴി, വടവന്നൂർ, തിരുവേഗപ്പുറ, പൊൽപ്പുള്ളി, പരുതൂർ, നാഗലശ്ശേരി, ലക്കിടി-പേരൂർ, കൊടുവായൂർ സ്വദേശികൾ 3 പേർ വീതം

വിളയൂർ, പെരുമാട്ടി, നെല്ലിയാമ്പതി, മുണ്ടൂർ, കുത്തന്നൂർ, എലപ്പുള്ളി, ചെർപ്പുളശ്ശേരി, അഗളി സ്വദേശികൾ 2 പേർ വീതം

വെള്ളിനേഴി, വല്ലപ്പുഴ, വടകരപ്പതി, തൃക്കടീരി, തെങ്കര, തച്ചനാട്ടുകര, ഷോളയൂർ, പുതുനഗരം, പൂക്കോട്ടുകാവ്, പട്ടിത്തറ, നെന്മാറ, മുതുതല, മുതലമട, കുമരംപുത്തൂർ, കുലുക്കല്ലൂർ, കൊഴിഞ്ഞാമ്പാറ, കിഴക്കഞ്ചേരി, കേരളശ്ശേരി, കരിമ്പുഴ, എരുത്തേമ്പതി
സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5898 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 7 പേർ വയനാട് ജില്ലയിലും 12 പേർ ആലപ്പുഴ ജില്ലയിലും 14 പേർ എറണാകുളം ജില്ലയിലും, 15 പേർ ഇടുക്കി ജില്ലയിലും, 17 പേർ കൊല്ലം ജില്ലയിലും 18 പേർ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 22 പേർ വീതം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും 80 പേർ കോഴിക്കോട് ജില്ലയിലും 96 പേർ തൃശ്ശൂർ ജില്ലയിലും 229 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.