മലപ്പുറം :കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ വിനിയോഗിച്ച് നടപ്പിലാക്കിയ ചെറുകാവ് പഞ്ചായത്തിലെ ചെനപ്പറമ്പ് ഏറാടന്‍ തൊടി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ചീക്കോട് കുടിവെള്ള പദ്ധതിയില്‍ നിന്നും പൈപ്പ് ലൈന്‍ സ്ഥാപിക്കുകയും ജലജീവന്‍ മിഷന്‍ വഴി ഹൗസ്‌കണക്ഷന്‍ നല്‍കിയുമാണ് പദ്ധതി നടപ്പിലാക്കിയത്. ചെറുകാവ് ഗ്രാമപഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ കുടിവെള്ളക്ഷാമം നേരിടുന്ന ഒരു പ്രദേശം കൂടിയാണ് ചെനപ്പറമ്പ് ഏറാടന്‍തൊടി പ്രദേശം. ആദ്യഘട്ടത്തില്‍ നൂറോളം ഗുണഭോക്താക്കള്‍ക്കാണ് കുടിവെളള ഹൗസ് കണക്ഷന്‍ നല്‍കിയത്.
ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി.കെ അബ്ദുല്ലക്കോയ അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ആഷിഖ് പുത്തൂപാടം, വാര്‍ഡ് അംഗങ്ങളായ ഇ.മുരളി മോഹന്‍, കെ.വി മുരളീധരന്‍, ചെറുകാവ് ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റുമാരായ എ .അബ്ദുല്‍ കരീം, എം.ഡി സുലൈഖ, പഞ്ചായത്ത് മുന്‍ അംഗം കോപ്പിലാന്‍ മന്‍സൂറലി,റസാഖ് അത്തിയോളി, നുഫൈല്‍ എറിയാട്ട്, അസീസ് പറവൂര്‍,റിയാസ് അത്തിയോളി,കദീജ പറവൂര്‍, എ.യൂസഫുണ്ണി, പി.റിയാസ്, ബാവ കോട്ടന്‍ന്തരം തുടങ്ങിയവര്‍ പങ്കെടുത്തു
