മലപ്പുറം :വേങ്ങര ബ്ലോക്കിനുക്കീഴില്‍ രാത്രികാല മൃഗ ചികിത്സാ സേവന പദ്ധതി ആരംഭിക്കുന്നു. വേങ്ങര, ഊരകം, പറപ്പൂര്‍, കണ്ണമംഗലം, എ.ആര്‍ നഗര്‍, തെന്നല, എടരിക്കോട് പഞ്ചായത്തുകളില്‍ രാത്രികാല മൃഗ ചികിത്സ ആരംഭിക്കുന്നത്. മൃഗസംരക്ഷന വകുപ്പിന്റെ 2021-2022 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് വരെയാണ് രാത്രികാല മൃഗ ചികിത്സ സേവനം ലഭ്യമാകുക. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 16) ഉച്ചക്ക് രണ്ടിന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബെന്‍സീറ ടീച്ചര്‍ നിര്‍വഹിക്കും. ബ്ലോക്ക് വൈസ് പ്രസിഡന്റ് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷനാവും.വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസല്‍ മുഖ്യാതിഥിയാകും.