കൊല്ലം: കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ മാത്രമാണ് ഇളവെന്നും മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്താന്‍ അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും രോഗഭീതി ഒഴിഞ്ഞിട്ടില്ല. പ്രതിരോധത്തിനായുള്ള മാനദണ്ഡങ്ങള്‍ അതേപടി തുടരും.

രോഗവ്യാപനം തടയുന്നതിന് അനിവാര്യമായ മാസ്‌ക്കുകള്‍ക്ക് അമിതവില ഈടാക്കുന്നതായി പരാതി ഉയരുന്നു. ഇത് അനുവദിക്കില്ല. പൂഴ്ത്തി വയ്ക്കുന്നതും കുറ്റകരമാണ്. സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി കോവിഡ് രോഗവ്യാപന നിയന്ത്രണത്തിന് ആവശ്യമായ വസ്തുക്കള്‍ വില്‍ക്കേണ്ടതുണ്ട്. പരാതികള്‍ കൂടിവന്നാല്‍ പരിശോധന നടത്തി നിയമനടപടി സ്വീകരിക്കും എന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.