കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്ക് തല സ്‌ക്വാഡ് പരിശോധനയില്‍ അഞ്ച് കേസുകള്‍ക്ക് പിഴചുമത്തി. കൊട്ടാരക്കര, ചടയമംഗലം, ഇളമാട്, കരീപ്ര, എഴുകോണ്‍, ഇട്ടിവ, കടയ്ക്കല്‍, മേലില, നിലമേല്‍, പൂയപ്പള്ളി പ്രദേശങ്ങളില്‍ മൂന്നു കേസുകളില്‍ പിഴ ചുമത്തുകയും 107 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു. കുന്നത്തൂരിലെ വിവിധ പ്രദേശങ്ങളില്‍ രണ്ട് കേസുകള്‍ക്ക് പിഴ ചുമത്തി. ഒന്‍പത് എണ്ണത്തിന് താക്കീത് നല്‍കി. പത്തനാപുരം, വിളക്കുടി, പട്ടാഴി വടക്കേക്കര എന്നിവിടങ്ങളില്‍ ഒന്‍പത് കേസുകള്‍ക്ക് താക്കീത് നല്‍കി.