ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ മലയോര ടൂറിസ്റ്റ് കേന്ദ്രങ്ങളായ നെല്ലിയാമ്പതി, പറമ്പിക്കുളം, സൈലന്റ് വാലി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തി വെയ്ക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. കൂടാതെ ജില്ലയിലെ എല്ലാ ഡാമുകളിലേക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതുജനങ്ങൾക്കുള്ള പ്രവേശനം നിർത്തിവയ്ക്കാനും തീരുമാനിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.