790 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ശനിയാഴ്ച (ഒക്ടോബർ 16) 470 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 302 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 159 പേർ 8 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.790 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 4445 പരിശോധന നടത്തിയതിലാണ് 470 പേർക്ക് രോഗം സ്ഥിരീകരിച്ചത്.10.57 ശതമാനമാണ് ശനിയാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 64 പേർ

വടക്കഞ്ചേരി സ്വദേശികൾ 42 പേർ

മരുതറോഡ്, തേങ്കുറിശ്ശി സ്വദേശികൾ 14 പേർ വീതം

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 13 പേർ

അമ്പലപ്പാറ സ്വദേശികൾ 12 പേർ

കപ്പൂർ, ഒറ്റപ്പാലം, പുതുശ്ശേരി, തൃത്താല സ്വദേശികൾ 11 പേർ വീതം

പട്ടിത്തറ, ഷൊർണൂർ സ്വദേശികൾ 10 പേർ വീതം

ഓങ്ങല്ലൂർ സ്വദേശികൾ 9 പേർ

ആലത്തൂർ, ലക്കിടി- പേരൂർ സ്വദേശികൾ 8 പേർ വീതം

അഗളി, പെരിങ്ങോട്ടുകുറിശ്ശി, വണ്ടാഴി, വെള്ളിനേഴി സ്വദേശികൾ 7 പേർ വീതം

മണ്ണാർക്കാട്, ചാലിശ്ശേരി, മുണ്ടൂർ, നല്ലേപ്പിള്ളി, പരുതൂർ, പിരായിരി, സ്വദേശികൾ 6 പേർ വീതം

അകത്തേത്തറ, ചെർപ്പുളശ്ശേരി, കരിമ്പുഴ, കിഴക്കഞ്ചേരി, കൊല്ലങ്കോട്, നെന്മാറ, വാണിയംകുളം സ്വദേശികൾ 5 പേർ വീതം

ആനക്കര, കണ്ണാടി, കോങ്ങാട്, കുലുക്കല്ലൂർ, കുഴൽമന്നം, നെല്ലായ, പട്ടഞ്ചേരി, പൊൽപ്പുള്ളി, പുതുക്കോട്, ഷോളയൂർ, തിരുവേഗപ്പുറ സ്വദേശികൾ 4 പേർ വീതം

അനങ്ങനടി, ചളവറ, എരിമയൂർ, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കരിമ്പുഴ, കുമരംപുത്തൂർ, മലമ്പുഴ, പട്ടാമ്പി, തൃക്കടീരി, വിളയൂർ സ്വദേശികൾ 3 പേർ വീതം

കണ്ണമ്പ്ര, കൊടുമ്പ്, കോട്ടായി, കൊഴിഞ്ഞാമ്പാറ, മുതലമട, പുതുപ്പരിയാരം, ശ്രീകൃഷ്ണപുരം, തരൂർ, തച്ചമ്പാറ, തെങ്കര സ്വദേശികൾ 2 പേർ വീതം

അലനല്ലൂർ, അയിലൂർ, കാരാക്കുറിശ്ശി, കൊടുവായൂർ, കൊപ്പം, കോട്ടോപ്പാടം, കുത്തനൂർ, മങ്കര, മുതുതല, പല്ലശ്ശന, പെരുമാട്ടി, പെരുവമ്പ,
പൂക്കോട്ടുകാവ്, പുതുനഗരം, തച്ചനാട്ടുകര, തിരുമിറ്റക്കോട്, വല്ലപ്പുഴ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5332 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 7 പേർ വയനാട് ജില്ലയിലും 12 പേർ ആലപ്പുഴ ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും 16 പേർ എറണാകുളം ജില്ലയിലും 17 പേർ കൊല്ലം ജില്ലയിലും 18 പേർ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 22 പേർ കണ്ണൂർ ജില്ലകളിലും 23 പേർ തിരുവനന്തപുരം ജില്ലയിലും 81 പേർ കോഴിക്കോട് ജില്ലയിലും 104 പേർ തൃശ്ശൂർ ജില്ലയിലും 235 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.