കൊല്ലം: ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കെ. സോമപ്രസാദ് എം.പി ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികളുടെ അവലോകനയോഗത്തില്‍ അറിയിച്ചു. 12.39 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയത്. വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടന്ന പദ്ധതി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പുനരാരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിവിധ പദ്ധതികളുടെ പുരോഗതി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
