ശുചീകരണ തൊഴിലാളികളുടെ ജില്ലയിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ദേശീയ സഫായി കര്‍മചാരി സമിതിയുടെ ജില്ലാതല അവലോകന യോഗം കളക്ടറേറ്റിലെ ആത്മ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. സഫായി കര്‍മചാരി ദേശീയസമിതി അംഗം പി. പി. വാവ അധ്യക്ഷനായി.
തൊഴിലാളികളുടെ ഉന്നമനത്തിനായി സഫായി കര്‍മചാരിയുടെനോഡല്‍ ഏജന്‍സി ഉണ്ടാകണം. മേഖലയില്‍ പണിയെടുക്കുന്നവര്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരണമെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ സാമ്പത്തിക സഹായ പദ്ധതികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തു. ഹെല്‍ത്ത് കവറേജ്, മെഡിക്കല്‍, യൂണിഫോം ഗ്ലൗസ്, മാസ്‌ക് എന്നിവ നല്‍കണമെന്ന് നിര്‍ദ്ദേശമുണ്ടായി.
സംസ്ഥാന കോര്‍ഡിനേറ്റര്‍ ഗോപി കൊച്ചുരാമന്‍, പട്ടികജാതി ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. എസ്. ബീന, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി ബോണ്‍സലേ, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ശ്രീകുമാര്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സൗമ്യ ഗോപാലകൃഷ്ണന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഷാനവാസ്, മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.