ജില്ലയിൽ നിലവിൽ മണ്ണാർക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒരു ദുരിതാശ്വാസ ക്യാമ്പാണ് പ്രവർത്തിക്കുന്നത്. പൊറ്റശ്ശേരി ഹോളിഫാമിലി കോൺവെന്റ് യു.പി സ്കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിൽ നിലവിൽ 75 പേരാണുള്ളത്. ഇതിൽ 20 പുരുഷന്മാരും 25 സ്ത്രീകളും 30 കുട്ടികളും ഉൾപ്പെടുന്നു. പാമ്പൻതോട്, വെള്ളത്തോട് എസ്.ടി കോളനിയിലെ 27 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.

ജില്ലയിൽ ഇതുവരെ നെൽകൃഷി ഉൾപ്പെടെ 2455.76 ഹെക്ടർ കൃഷി നാശമാണ് റിപ്പോർട്ട് ചെയ്തത്.

കൂടാതെ, രണ്ട് റോഡുകൾ പൂർണ്ണമായി തകർന്നു. 19 റോഡുകൾക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു.