ജില്ലയില്‍ ഇന്ന് 455 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1010 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 448 പേര്‍ക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 89 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍
കരുനാഗപ്പള്ളി -11,
പരവൂർ – 10,
പുനലൂർ- ഏഴ്, കൊട്ടാരക്കര- മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ വെളിനല്ലൂർ -25, ചാത്തന്നൂർ -16, കല്ലുവാതുക്കൽ, വെട്ടിക്കവല,നെടുമ്പന, നിലമേൽ എന്നിവിടങ്ങളിൽ12 വീതവും പവിത്രേശ്വരം -11 , തൃക്കോവിൽവട്ടം -10, അഞ്ചൽ, ചവറപ്രദേശങ്ങളിൽ ഒൻപതു വീതവും ഇളമാട്, ഏരൂർ, തഴവ വിളക്കുടി ഭാഗങ്ങളിൽ എട്ട് വീതവും ആദിച്ചനല്ലൂർ,കരീപ്ര, ചിതറ, പത്തനാപുരം എന്നിവിടങ്ങളിൽ ഏഴ് വീതവും ഉമ്മന്നൂർ,കുന്നത്തൂർ, കുലശേഖരപുരം പ്രദേശങ്ങളിൽ ആറ് വീതവും അലയമൺ, ചിറക്കര,പന്മന,പൂതക്കുളം, പെരിനാട്,പേരയം,പോരുവഴി ഭാഗങ്ങളിൽ അഞ്ച് വീതവും ഇടമുളയ്ക്കൽ, ഇട്ടിവ, കുമ്മിൾ,കുളക്കട, ചടയമംഗലം, നീണ്ടകര, പിറവന്തൂർ, മയ്യനാട്, മേലില, മൈനാഗപ്പള്ളി, മൈലം, ശാസ്താംകോട്ട പ്രദേശങ്ങളിൽ നാല് വീതവും ഇളമ്പള്ളൂർ, എഴുകോൺ, കടയ്ക്കൽ, കരവാളൂർ, തലവൂർ, തേവലക്കര, തൊടിയൂർ എന്നിവിടങ്ങളിൽ മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റ് ഇടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതർ.