കോട്ടയം: ഗവൺമെന്റ് പോളിടെക്‌നിക് കോളജിലെ ഒഴിവുള്ള വിവിധ കോഴ്‌സുകളിലേക്ക് സ്‌പോട് അഡ്മിഷൻ ഒക്‌ടോബർ 21, 22 തീയതികളിൽ നടത്തുന്നു. സംസ്ഥാനതല റാങ്ക് പട്ടികയിൽ പേരുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം കോളജിൽ റാങ്ക് അടിസ്ഥാനത്തിൽ നിശ്ചിത ദിവസങ്ങളിൽ എത്തണം. ഒഴിവ് വിവരം www.polyadmission.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. വിശദവിവരത്തിന് ഫോൺ: 9605867336, 9497131923, 9446341691.