കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്ക് തല സ്‌ക്വാഡ് പരിശോധനയില്‍ മൂന്ന് സ്ഥാപങ്ങള്‍ക്ക് പിഴചുമത്തി. കൊട്ടാരക്കര താലൂക്കിലെ ചടയമംഗലം, ഇളമാട്, എഴുകോണ്‍, മൈലം, നിലമേല്‍, വെളിനല്ലൂര്‍, നെടുവത്തൂര്‍, കുളക്കട, ഇട്ടിവ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കി. 88 കേസുകള്‍ക്ക് താക്കീത് നല്‍കി. കരുനാഗപ്പള്ളിയില്‍ ആറ് കേസുകള്‍ക്ക് താക്കീത് നല്‍കി.