തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിൽ രണ്ടാം ഘട്ട സ്‌പോട്ട് അഡ്മിഷൻ 22, 23 തീയതികളിൽ നടത്തും. 2021-22 അധ്യയന വർഷത്തെ ഡിപ്ലോമ പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അസ്സൽ രേഖകളും മതിയായ ഫീസും സഹിതം ഹാജരാകണം.

22ന് രാവിലെ 9-10 മണിക്ക് അംഗപരിമിതർ (പി.എച്ച്), ശ്രവണവൈകല്യമുള്ളവർ (എച്ച്.ഐ) ടി.എച്ച്.എസ്.എൽ.സി, വി.എച്ച്എസ്.ഇ, എസ്.സി, എസ്.ടി, കുടുംബി, കുശവ എന്നീ വിഭാഗങ്ങളിൽ ഉള്ള എല്ലാവരും എത്തണം. 10-11 മണിക്ക് 1 മുതൽ 20,000 വരെയുള്ള എല്ലാ വിഭാഗക്കാരും (സ്ട്രീം 1 & സ്ട്രീം 2), 12-1 മണിക്ക് 20,001 മുതൽ 30,000 വരെയുള്ള എല്ലാ വിഭാഗക്കാരും (സ്ട്രീം 1 & സ്ട്രീം 2) പ്രവേശനം നേടണം.

23ന് രാവിലെ 9-10.30 വരെ 30,001 മുതൽ 40,000 വരെയുള്ള എല്ലാ വിഭാഗക്കാരും (സ്ട്രീം 1 & സ്ട്രീം 2), 10.30-12.30 വരെ 40,001 മുതൽ അവസാന റാങ്ക് വരെയുള്ള എല്ലാ എസ്.ഇ.ബി.സി വിഭാഗക്കാർക്കും (ഈഴവ, മുസ്ലീം, ലാറ്റിൻ കത്തോലിക്, മറ്റ് പിന്നാക്ക ക്രിസ്ത്യൻ, മറ്റ് പിന്നാക്ക ഹിന്ദു, ധീവരരും അനുബന്ധ വിഭാഗക്കാരും വിശ്വകർമ്മ അനുബന്ധ വിഭാഗക്കാരും വിശ്വകർമ്മ അനുബന്ധ വിഭാഗക്കാരും ഉൾപ്പെടുന്നവർ) ഇ.ഡബ്ല്യൂ.എസ് വിഭാഗക്കാരും (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന) പ്രവേശനത്തിനെത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.