ഷൊര്ണൂര് ഐ.പി.ടി & ഗവ.പോളിടെക്നിക് കോളേജില് ഡിപ്ലോമ കോഴ്സിന്റെ വിവിധ ബ്രാഞ്ചുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന് ഒക്ടോബര് 22 ന് നടക്കും. www.polyadmission.org ല് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില് ഇടം നേടിയ വിദ്യാര്ഥികളില് ഇ.ഡബ്ല്യ.എസ്, ടി.എച്ച്.എസ്.എല്.സി, പേഴ്‌സണ്സ് വിത്ത് ഡിസെബിലിറ്റി, ഒ.ബി.എച്ച്, ഓര്ഫന് എന്നീ റിസര്വേഷന് ഉള്ളവര് ഒക്ടോബര് 22 ന് രാവിലെ ഒമ്പതിന് എല്ലാ അസല് സര്ട്ടിഫിക്കറ്റുകളും ഫീസും സഹിതം കോളേജിലെത്തി രജിസ്റ്റര് ചെയ്യണം.
അന്നേ ദിവസം രാവിലെ 11 ന് രജിസ്ട്രേഷന് അവസാനിക്കും. കൂടുതല് വിവരങ്ങള് polyadmission.org ലും iptgptc.ac.in ലും ലഭിക്കും.