സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ ആർ ആൻഡ് ഡി സി ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ, എംടെകിൽ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും.
വി.എൽ.എസ്.ഐ ആൻഡ് എംബഡഡ് സിസ്റ്റംസിൽ ജനറൽ കാറ്റഗറിയിൽ ഏഴും, എസ് ഇ ബി സി കാറ്റഗറിയിൽ ഒന്നും എസ്‌സി/എസ്ടി കാറ്റഗറിയിൽ രണ്ടും ഒഴിവുകളാണുള്ളത്.

സൈബർ ഫോറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റിയിൽ ജനറൽ കാറ്റഗറിയിൽ നാലും, എസ് ഇ ബി സി കാറ്റഗറിയിൽ രണ്ടും എസ്‌സി/ എസ്ടി കാറ്റഗറിയിൽ രണ്ടും ഒഴിവുകളാണുള്ളത്. വിദ്യാർഥികൾ ഒക്ടോബർ 26നു വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷ നൽകണം. വിശദവിവരങ്ങൾക്കും അപേക്ഷഫോമിനും: www.erdciit.ac.in. ഫോൺ: 0471-2723333 -250, 8547897106.