കാക്കനാട്:  കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ 2.382 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു.  203500 രൂപയുടെ നഷ്ടം കണക്കാക്കുന്നു.  13 വീടുകള്‍ ഭാഗികമായി തകര്‍ന്നു.  കുന്നത്തുനാട് താലൂക്കില്‍ അഞ്ചും മൂവാറ്റുപുഴ നാലും കോതമംഗലത്ത് രണ്ടും ആലുവ, പറവൂര്‍ താലൂക്കുകളില്‍ ഓരോ വീടുകള്‍ വീതവുമാണ് തകര്‍ന്നത്.  3.1 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി.