വയനാട്: അമ്പലവയല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് ഡോക്ടറെ ആവശ്യമുണ്ട്. മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള എം.ബി.ബി.എസ് പാസ്സായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഈ മാസം 20ന് ഉച്ചയ്ക്ക് രണ്ടിനു സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ അഭിമുഖം നടക്കും. നിയമനം ലഭിക്കുന്നവര്‍ക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മാര്‍ഗ നിര്‍ദ്ദേശ പ്രകാരമുള്ള 40,000 രൂപയും റൂറല്‍ അലവന്‍സും ലഭിക്കും.