നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിൽ രണ്ടാം ഘട്ട സ്‌പോട്ട് അഡ്മിഷൻ 23, 25 തീയതികളിൽ നടക്കും.
23 ന് 9 മുതൽ 10 വരെ 1 മുതൽ 35,000 വരെയുള്ള എല്ലാ വിഭാഗക്കാരും (സ്ട്രീം 1 & സ്ട്രീം 2) എത്തണം. 11 മുതൽ 12 വരെ 35,001 മുതൽ അവസാന റാങ്ക് വരെയുള്ള എല്ലാ റിസർവേഷൻ വിഭാഗക്കാരും (സ്ട്രീം 1 & സ്ട്രീം 2) എത്തണം.

25 ന് 9 മുതൽ 10 വരെ 35,001 മുതൽ 45,000 വരെയുള്ള എല്ലാ വിഭാഗക്കാരും (സ്ട്രീം 1 & സ്ട്രീം 2), 11 മുതൽ 12 വരെ 45,001 മുതൽ 55,000 വരെയുള്ള എല്ലാ വിഭാഗക്കാരും (സ്ട്രീം 1 & സ്ട്രീം 2),  ഒന്ന് – രണ്ട് മണിക്ക് 55,001 മുതൽ അവസാന റാങ്ക് വരെയുള്ള എല്ലാവരും (സ്ട്രീം 2) എത്തണം.
കൂടുതൽ വിവരങ്ങൾക്ക്: polyadmission.orggptcnta.ac.in, 9446075515, 9446903873.