വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പ്‌മെന്റിന്റെ 10 ദിവസത്തെ സംരംഭകത്വ വികസന പരിപാടി കളമശേരി കാമ്പസിൽ നവംബർ എട്ട് മുതൽ 18 വരെ നടക്കും. എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അഹമ്മദാബാദിലെ പരിശീലകരാണ് ക്ലാസുകൾ നൽകുക.
പുതുതായി സംരംഭം തുടങ്ങാൻ താത്പര്യമുള്ളവർക്കും ഒരു വർഷത്തിനുള്ളിൽ സംരംഭം തുടങ്ങിയവർക്കും അപേക്ഷിക്കാം. പരിശീലന ഫീസായ 23,400 രൂപ കോവിഡ് സാഹചര്യത്തിൽ വനിതകൾ, ഒ.ബി.സി, എസ്.സി /എസ്.ടി, എക്‌സ് സർവീസ് വിഭാഗക്കാർ നൽകേണ്ടതില്ല. ജനറൽ വിഭാഗക്കാരായ പുരുഷന്മാർക്ക് 200 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങളും അപേക്ഷ ഫോമും www.kied.info ൽ ലഭിക്കും. ഫോൺ: 7012376994.