കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല് സയന്സിന്റെ നൈപുണ്യ പരിശീലന വിഭാഗം കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് കുടുംബശ്രീ മിഷന് മുഖേന നടപ്പാക്കുന്ന ഡി.ഡി.യു – ജി.കെ.വൈയുടെ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിലേക്ക് (റീറ്റെയില് സ്റ്റോര് മാനേജര്) അപേക്ഷിക്കാം. 18 നും 35 നും ഇടയില് പ്രായമുള്ള യുവതികള്ക്കാണ് പ്രവേശനം. താമസവും, ഭക്ഷണവും സൗജന്യം. ഫോണ്: 9496319506, 9567411052.