പാലക്കാട്:ജില്ലാ പഞ്ചായത്തിന്റെ 2021-22 വര്ഷത്തെ ജനകീയാസൂത്രണ പദ്ധതിയില് ഉള്പ്പെട്ട ‘എയ്ഡ്സ് രോഗികള്ക്ക് പോഷകാഹാര വിതരണം’ പ്രോജക്ട് പ്രകാരമുള്ള പോഷകാഹാര കിറ്റ് ഒക്ടോബര് 25 ന് രാവിലെ 11 മുതല് വൈകിട്ട് മൂന്ന് വരെ പാലക്കാട്, മണ്ണാര്ക്കാട് താലൂക്കിലെയും, 26 ന് ഒറ്റപ്പാലം, പട്ടാമ്പി താലൂക്കിലെയും 27 ന് ചിറ്റൂര്, ആലത്തൂര് താലൂക്കിലെയും രജിസ്റ്റര് ചെയ്ത രോഗികള്ക്ക് ജില്ലാ പഞ്ചായത്തില് വിതരണം ചെയ്യും. 2021 ല് രജിസ്റ്റര് ചെയ്തവര് ബന്ധപ്പെട്ട രേഖകള് സഹിതമെത്തി പോഷകാഹാര കിറ്റ് കൈപ്പറ്റണമെന്നും സെക്രട്ടറി അറിയിച്ചു.