പാലക്കാട്: ജില്ലയില് നിലവില് ആറ് താലൂക്കുകളായി 13 ദുരിതാശ്വാസ ക്യാമ്പുകള് പ്രവര്ത്തിക്കുന്നതായി ജില്ല ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 13 ക്യാമ്പുകളിലായി 277 കുടുംബങ്ങളിലെ 653 പേരാണ് കഴിയുന്നത്.
മണ്ണാര്ക്കാട് താലൂക്കില് കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൊറ്റശ്ശേരി ഹോളി ഫാമിലി കോണ്വെന്റ് യു.പി സ്‌കൂള്, പൊറ്റശ്ശേരി ഗവ. യു.പി സ്‌കൂളുകളില് ആരംഭിച്ച ക്യാമ്പില് നിലവില് 56 കുടുംബങ്ങളിലെ 148 പേരാണുള്ളത്.
ഒറ്റപ്പാലം താലൂക്കിലെ കാരാട്ട്കുറിശി എല്.പി സ്‌കൂളിലും കീഴൂര് യു.പി സ്‌കൂളിലുമായി 25 കുടുംബങ്ങളിലെ 80 പേരാണ് ഉള്ളത്.
പാലക്കാട് താലൂക്കില് മലമ്പുഴ വില്ലേജിലെ ഹോളി ഫാമിലി സ്‌കൂളിലും എലകുത്താന്പാറ ഹെല്ത്ത് സെന്ററുകളിലുമായി ആരംഭിച്ച ക്യാമ്പില് 49 കുടുംബങ്ങളിലെ 153 പേരാണ് താമസിക്കുന്നത്.
ചിറ്റൂര് താലൂക്കില് അയിലൂര് പ്രീ-മെട്രിക് ഹോസ്റ്റലില് 13 കുടുംബങ്ങളിലെ 36 പേരാണുള്ളത്.
അട്ടപ്പാടി ട്രൈബല് താലൂക്കില് മുക്കാലി പ്രീമെട്രിക് ഹോസ്റ്റലിലും അഗളി ജി.എല്.പി.എസ്സിലും അഗളി ജി.എച്ച്.എസ്സിലുമായി 24 കുടുംബങ്ങളിലെ 60 പേരാണ് കഴിയുന്നത്.